ഡബ്ലിൻ: വൈദ്യുതി നിരക്കിൽ മാറ്റം വരുത്താൻ തീരുമാനിച്ച് എനർജിയ. നിരക്കുകളിൽ 12 ശതമാനംവരെ വർദ്ധനവ് വരുത്താനാണ് എനർജിയയുടെ തീരുമാനം. പുതിയ നിരക്ക് അടുത്ത മാസം ഒൻപത് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് എനർജിയ വ്യക്തമാക്കുന്നത്.
രാജ്യത്ത് വൈദ്യുതി സിസ്റ്റം ഓപ്പറേറ്റർ, നെറ്റ്വർക്ക് ചാർജുകളിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇതിന്റെ ഫലമായിട്ടാണ് നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള എനർജിയയുടെ തീരുമാനം. അതേസമയം എനർജിയയുടെ പുതിയ നടപടി ഐറിഷ് കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഇരട്ടിയാക്കും.
ഉപഭോക്താക്കളുടെ വാർഷിക ബില്ലിൽ 10.9 ശതമാനം വർദ്ധനവ് ആകും ഉണ്ടാകുക. ഇത് ആഴ്ചയിൽ 3.94 യൂറോ ആണ്.
Discussion about this post

