കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കുഴക്കാട് സ്വദേശിയായ ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത് . കേസിൽ അയൽവാസി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കുറ്റകൃത്യത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. വെള്ളിയാഴ്ച ശ്യാം സുന്ദറും ധനേഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. അയൽക്കാർ ഇടപെട്ടതിനെത്തുടർന്നാണ് ഇത് അവസാനിച്ചത്.
എന്നാൽ രാത്രിയായപ്പോഴേക്കും പ്രശ്നങ്ങൾ രൂക്ഷമാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു . ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്. . ധനേഷ് ശ്യാമിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ശ്യാം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

