തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാളയത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചു. ബോംബ് സ്ക്വാഡ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.
ഇക്കുറി വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്. ഇരട്ടസ്ഫോടനത്തിന്റെ പ്രഭാവം അരക്കിലോമീറ്ററോളം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പോലീസിനും ബോംബ് സ്ക്വാഡ് സംഘങ്ങൾക്കും ഇത്തരം ഭീഷണി സന്ദേശങ്ങൾ ആവർത്തിച്ച് ലഭിക്കുന്നുണ്ട്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഈ ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

