പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ വീണ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 55 കാരി മുങ്ങിമരിച്ചു. പാലക്കാട് വണ്ടിത്താവളം സ്വദേശി നബീസയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ നബീസ ആടിനെ മേയ്ക്കാൻ കൊണ്ടുപോയ സമയത്താണ് സംഭവം. ചെറുമകൾ ഷിഫാന തൻ്റെ നേരെ പാഞ്ഞുകയറിയ തെരുവ് നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു.
രക്ഷിക്കാൻ കുളത്തിൽ ഇറങ്ങിയ നബീസ മുങ്ങിത്താണു. നാട്ടുകാർ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.