വാട്ടർഫോർഡ്: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടമായ വിദ്യാർത്ഥിനിയ്ക്ക് കരുണയുടെ സ്പർശം നീട്ടി വാട്ടർഫോർഡ് സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് കമ്യൂണിറ്റി. ഒൻപതാംക്ലാസ് വിദ്യാർത്ഥിനി ലയയ്ക്കും കുടുംബത്തിനും കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഒരുങ്ങിയ വീട് കൈമാറി. ഫാ. ജോമോൻ കാക്കനാട്ട് ആയിരുന്നു നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽ കൈമാറിയത്.
ഏഴ് സെന്റ് ഭൂമിയിലാണ് വീട്. ഇടവകാംഗമായ ആഷ്ലിൻ ഡിപിന്റെ പിതാവ് സണ്ണി വണ്ടന്നൂർ പാലാകുളിയിൽ ആണ് സൗജന്യമായി ഈ സ്ഥലം നൽകിയത്. 18 ലക്ഷം രൂപ ചിലവിട്ടാണ് വീടിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.
Discussion about this post

