കാസർകോട്: മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം താൻ പറഞ്ഞിരുന്നുവെന്ന് ഉദുമ നിയുക്ത എംഎൽഎ കെ. നീലകണ്ഠൻ . മുകുൾ വാസ്നിക്കിനും, അജയ് മാക്കനും ഇത് സംബന്ധിച്ച പരാതി മെയിൽ ചെയ്തതായും നീലകണ്ഠൻ പറഞ്ഞു.രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും, അദ്ദേഹം പറഞ്ഞു.
“എന്റെ അഭിപ്രായം ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകി . പട്ടികയിൽ എന്റെ പേര് എങ്ങനെ ഒഴിവായി എന്ന് എനിക്കറിയില്ല. ഞാൻ മെയിൽ വഴി പരാതി അയച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെ പേര് ഞാൻ നിർദ്ദേശിച്ചുവെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം, കെ. നീലകണ്ഠൻ വി.ഡി. സതീശനെയാണ് പിന്തുണക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ പലർക്കും അറിയാം. അതുകൊണ്ട് തന്നെ നീലകണ്ഠനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്ന് വി.ഡി. സതീശൻ വിഭാഗം ആരോപിച്ചു. നീലകണ്ഠന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിക്കുന്ന പട്ടികയും പുറത്ത് വന്നു.
ഇന്നലെ എ.ഐ.സി.സി നിരീക്ഷകർ നടത്തിയ വ്യക്തിപരമായ യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായി പട്ടിക വ്യക്തമാക്കുന്നു. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ ലഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആറ് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

