ഡബ്ലിൻ: ഡബ്ലിനിൽ വയോധികനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് വർഷത്തെ തടവിനാണ് യുവാവിനെ കോടതി ശിക്ഷിച്ചത്. 23 വയസ്സുള്ള ഡിലൻ മിൽസാണ് കേസിലെ പ്രതി.
80 വയസ്സുള്ള വ്യക്തിയെ ആക്രമിച്ചായിരുന്നു മിൽസ് കവർച്ച നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന മിൽസിനെ വയോധികൻ ചെറുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ 80 കാരനെ അതിക്രൂരമായി ആക്രമിച്ചു. ശേഷം പണമുൾപ്പെടെ മോഷ്ടിച്ച് സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്.
Discussion about this post

