ഡബ്ലിൻ: വാരാന്ത്യം ആഘോഷിക്കാൻ പദ്ധതിയിടുന്നവർക്ക് സന്തോഷ വാർത്ത. രണ്ട് ദിവസം വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. നേരത്തെ മഴ തുടരും എന്നായിരുന്നു പ്രവചനം.
രണ്ട് ദിവസം രാജ്യത്ത് മഴയ്ക്ക് സാധ്യതയില്ല. മാത്രവുമല്ല അന്തരീക്ഷ താപനില 15 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. വരണ്ട പകൽ സമയങ്ങൾ ആയിരിക്കും അനുഭവപ്പെടുക. അതേസമയം വെള്ളിയാഴ്ച രാജ്യത്തുടനീളം മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Discussion about this post

