ഡബ്ലിൻ: ഡബ്ലിനിൽ നോക്ക് തീർത്ഥാടനം നാളെ ( 9, ശനി). തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. സിറോ മലബാർ സഭയുടെ ആഭിമുഖ്യത്തിലാണ് നോക്ക് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. കർദ്ദിനാൽ മാർ ജോർജ് ജേക്കബ് കാവൂട്ടിന്റെ സാന്നിദ്ധ്യം തീർത്ഥാടനത്തെ കൂടുതൽ മഹത്വകരമാക്കും.
ശനിയാഴ്ച രാവിലെ 9.45 ന് നോക്ക് ബസലിക്കയിൽ ജപമാലയോടെയാണ് തീർത്ഥാടനത്തിന് തുടക്കമാകുക. ഇതിന് ശേഷം സിറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. രാവിലെ 10 മണിയ്ക്ക് കർദ്ദിനാളിന് ഔദ്യോഗിക സ്വീകരണം നൽകും. ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് എന്നിവരും അയർലൻഡിലെ സിറോ മലബാർ സഭ വൈദികരും പരിപാടിയുടെ ഭാഗമാകും.
Discussion about this post

