ഗാൽവേ: ഗാൽവേ ഉപതിരഞ്ഞെടുപ്പിൽ ഫിൻ ഗെയ്ലിന് മുൻതൂക്കം പ്രവചിച്ച് അഭിപ്രായ സർവ്വേ. ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി സീൻ കൈനി വിജയിക്കുമെന്നാണ് ഐറിഷ് ടൈംസ്/ടിജി4ന്റെ അഭിപ്രായ സർവ്വേ ഫലം വ്യക്തമാക്കുന്നത്. അതേസമയം നേരിയ ഭൂരിപക്ഷമാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയ്ക്ക് പ്രവചിക്കുന്നത്.
ഗാൽവേ വെസ്റ്റിൽ സീൻ കൈനിയ്ക്കെതിരെ മത്സരിക്കുന്ന ഇൻഡിപെന്റന്റ് അയർലൻഡ് സ്ഥാനാർത്ഥി നോയൽ തോമസിന് 16 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. ഇതേ സ്ഥാനത്ത് സീൻ കൈനിയ്ക്ക് 17 ശതമാനം വോട്ടുകൾ ലഭിക്കും. ലേബർ പാർട്ടി സ്ഥാനാർത്ഥി ഹെലൻ ഒഗ്ബുവിന് 12 ശതമാനവും സോഷ്യൽ ഡെമോക്രാറ്റ്സ് മൈഡ് നിക് ഫിയോൺലോയ്ച്ചിന് ഒമ്പത് ശതമാനവും വോട്ടുകളാണ് ലഭിക്കുകയെന്ന് സർവ്വേ പ്രവചിക്കുന്നു. ഈ മാസം 22 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

