ഡബ്ലിൻ: യുകെ- ഐറിഷ് സർക്കാരുകൾ തമ്മിലുള്ള ദൃഢമായ ബന്ധത്തെ പ്രശംസിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ബെൽഫാസ്റ്റ് സന്ദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു സർക്കാരുകളും തമ്മിൽ വളരെ ശക്തമായ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ബെൽഫാസ്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുകെ സർക്കാർ പൈതൃകത്തോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മാർട്ടിൻ പറഞ്ഞു. ഇന്നുവരെ സർക്കാർ ഇതുൾപ്പെടെ പല കാര്യങ്ങളിലും പ്രതിബദ്ധത ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഇരു സർക്കാരുകൾ തമ്മിലുമുള്ള ബന്ധം വളരെ പോസിറ്റീവ് ആണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

