തൃശൂർ : തേൻ ശേഖരിക്കാൻ പോയ വനവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ഞായറാഴ്ച രാത്രി മലക്കപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം. അതിരപ്പിള്ളി അടിച്ചിൽതൊട്ടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട തമ്പാൻ്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.
വനാതിർത്തിയിൽ നിന്ന് അര കിലോമീറ്റർ അകലെ രാത്രി 9.30 ഓടെയാണ് സംഭവം. സെബാസ്റ്റ്യനും മറ്റ് രണ്ടുപേരും തേൻ ശേഖരിക്കാൻ കാട്ടിലേക്ക് പോയ സമയത്താണ് കാട്ടാന ആക്രമിച്ചത്. ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ സെബാസ്റ്റ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആനയെ കണ്ടയുടൻ മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടിരുന്നു.
Discussion about this post