തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ . ‘ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു, @RajeevRC_X. വീണ്ടും വാളെടുക്കാൻ ആഗ്രഹിക്കുന്നു! ‘ – എന്നാണ് തരൂർ എക്സിൽ കുറിച്ചത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച തരൂരിന്റെ പ്രധാന എതിരാളിയായിരുന്നു രാജീവ് ചന്ദ്രശേഖർ .തിങ്കളാഴ്ചയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റത്.
ബിജെപി നയിക്കുന്ന സഖ്യത്തെ വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഈ ലക്ഷ്യം നേടിയതിനുശേഷം മാത്രമേ തിരിച്ചുവരൂവെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന.