കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിലായി. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. റോഡ് അരികിൽ കിടന്ന ടെലിഫോൺ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രതികളെ പിടികൂടുന്നതിന് നിർണായകമായി.
അട്ടിമറി സാധ്യത ഉൾപ്പെടെ, ഇവർക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കും.
പോലീസുകാരനെ ആക്രമിച്ച കേസിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ രാജേഷും അരുണും.
ഇന്ന് പുലർച്ചയാണ് കുണ്ടറ ഓൾഡ് ഫയർഫോഴ്സ് ജംഗ്ഷന് സമീപത്തെ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കിടക്കുന്നതായി കണ്ടെത്തിയത്. സംഭവം കണ്ടെത്തിയ പരിസരവാസിയായ യുവാവ് ഉടൻ റെയിൽവേ പോലീസിനെയും ഏഴുകോൺ പോലീസിനെയും സംഭവം അറിയിച്ചു. ഇതോടെ അധികൃതത്തിൽ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
സമീപത്തെ റോഡ് അരികിൽ കിടന്ന പോസ്റ്റാണ് പ്രതികൾ പാളത്തിന് കുറുകെ വെച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ, പാളത്തിന് കുറുകെ പോസ്റ്റ് വയ്ക്കുന്നത് ഇത് രണ്ടാം തവണ ആണെന്നുള്ള സംശയവും പോലീസ് അറിയിച്ചു .
പാലരുവി എക്സ്പ്രസിനെ അപകടപ്പെടുത്താനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും , അട്ടിമറിയാണെന്നും ആരോപിച്ച് ബിജെപിയും കോൺഗ്രസും രംഗത്തെത്തി. അതോടൊപ്പം,
സംഭവത്തിൽ അട്ടിമറി സാധ്യത ആണെന്ന് സ്ഥലം എംഎൽഎ
പി സി വിഷ്ണുനാഥും ആരോപിച്ചു.