ഡബ്ലിൻ: അയർലന്റ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ ദേശീയ കൺവെൻഷൻ ഈ വർഷം സെപ്തംബറിൽ. നോക്ക് അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽവച്ചാണ് സെപ്തംബർ 27 ന് കൺവെൻഷൻ നടക്കുക. അയർലന്റിൽ സഭ രൂപം കൊണ്ട് 17 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് ആദ്യ ദേശീയ കൺവെൻഷൻ നടക്കുന്നത്.
ആദ്യ കൺവെൻഷനിൽ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. വിശുദ്ധ കുർബാന, റോസാരി പ്രൊസഷൻ, കുടുംബ സംഗമം എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
2008 സെപ്തംബർ 19 ന് ആണ് അയർലന്റിൽ മലങ്കര കത്തോലിക്കാ സഭ സ്ഥാപിതമായത്. ചെറിയ സമൂഹമായി നിലയുറപ്പിച്ച സഭയുടെ കീഴിൽ ഇന്ന് മൂന്ന് മാസ്സ് സെന്ററുകൾ പ്രവർത്തിക്കുന്നു. ഇതിന് പുറമേ ആറ് ഇടങ്ങളിലായി ഏരിയ പ്രയർ കൂട്ടായ്മകളും പ്രവർത്തിക്കുന്നു.

