കാസർകോട് : കർണാടകയിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ കർണാടക സ്വദേശികളാണ്. അപകടത്തിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട ബസ് കർണാടക ആർടിസിയുടേതാണ്. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിലാണ് അപകടം. അമിതവേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മംഗലാപുരത്ത് നിന്ന് കാസർകോടേയ്ക്ക് വരികയായിരുന്ന ബസ് ഒരു ഓട്ടോ ഉൾപ്പെടെയുള്ള ചില വാഹനങ്ങളെയും ഇടിച്ചു. എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
Discussion about this post

