ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോ മയക്കുമരുന്ന് പിടികൂടി . അന്താരാഷ്ട്ര സമുദ്രാതിർത്തിയ്ക്ക് സമീപത്ത് നിന്നാണ് ലഹരിമരുന്ന് പിടികൂടിയത് . സംഭവത്തിൽ ഗുജറാത്ത് പോലീസ് എടിഎസിനെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി.
.
നരേന്ദ്ര മോദി സർക്കാർ മയക്കുമരുന്ന് ശൃംഖലകളെ നിഷ്കരുണം വേരോടെ പിഴുതെറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. “മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള നിരന്തരമായ പരിശ്രമത്തിൽ, അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്ന് 1,800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് വൻ നേട്ടം കൈവരിച്ചു,” അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു.
മയക്കുമരുന്ന് എന്ന തിന്മയെ വേരോടെ പിഴുതെറിയാനുള്ള മോദി സർക്കാരിൻ്റെ സമീപനത്തിൻ്റെ വിജയത്തിൻ്റെ ഉജ്ജ്വല ഉദാഹരണമാണ് ഈ ഓപ്പറേഷൻ എന്നും അമിത് ഷാ പറഞ്ഞു.