ആലപ്പുഴ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് സ്വദേശി രഞ്ജുമോൻ (35) ആണ് അറസ്റ്റിലായത്. പടനിലം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി, പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി നൂറനാട് പോലീസ് പറഞ്ഞു. സ്കൂളിൽ നിന്ന് കുട്ടി മടങ്ങി വീട്ടിലെത്താത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ മകളെ കാണാതായതായി പരാതി നൽകി.
അന്വേഷണത്തിൽ, പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ഗർഭിണിയാണെന്നും പോലീസ് കണ്ടെത്തി. രഞ്ജുമോൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിച്ചതായും കണ്ടെത്തി. രഞ്ജുമോനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

