നിലമ്പൂർ: കാട്ടുപന്നികളെ കുടുക്കാൻ അനധികൃതമായി ഒരു സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കെണിയിൽ നിന്ന് ഷോക്കേറ്റ് 14 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് . മണിമൂലിയിലെ ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജിത്തു ആണ് മരിച്ചത് .
അതിനിടെ കേസിലെ മുഖ്യപ്രതിയായ വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായി , കാട്ടുപന്നിയെ ഇറച്ചിയ്ക്ക് വേണ്ടി പിടിക്കാൻ ശ്രമിച്ചുവെന്നാണ് സൂചന .മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്. വിനീഷിന്റെ സുഹൃത്തായ ഒരാളും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.ശനിയാഴ്ച, വൈകുന്നേരം 7 മണിയോടെ ഫുട്ബോൾ കളി കഴിഞ്ഞ് മീൻ പിടിക്കാനാണ് ജിത്തുവടക്കമുള്ള സുഹൃത്തുക്കൾ അരുവിക്കരയിൽ എത്തിയത് .
രാത്രി 8 മണിയോടെ, മറ്റൊരു ദിശയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, അനന്തു ഇലക്ട്രിക്ക് കെണിയിൽ കുടുങ്ങുകയായിരുന്നു. “എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നതിന് മുമ്പ്, അനന്തു വിറയ്ക്കാൻ തുടങ്ങി, കുഴഞ്ഞുവീണു,” ഒപ്പമുണ്ടായിരുന്ന ദിബീഷ് പറഞ്ഞു.
ജിത്തുവിന്റെ ബന്ധു കൂടിയായ യദുകൃഷ്ണൻ (25) അനന്തുവിനെ കമ്പിയിൽ നിന്ന് വലിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷേ, ഷോക്കെറ്റ് യദുകൃഷ്ണൻ ബോധരഹിതനായി. ഒടുവിൽ നാട്ടുകാരെത്തിയാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ ജിത്തുവിനെ രക്ഷിക്കാനായില്ല.

