കൽപറ്റ ; റാഗിങ് ക്രൂരതയ്ക്ക് ഇരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥിന്റെ മരണത്തിൽ വഞ്ചനാപരമായ നിലപാടുമായി പിണറായി സർക്കാർ . സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് കഴിഞ്ഞ ഒരു മാസത്തിലേറെയായി പൂഴ്ത്തി വച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..
മരിച്ചിട്ടും സിദ്ധാർത്ഥിനെ പീഡിപ്പിക്കുന്ന പിണറായി വിജയൻ സർക്കാർ. വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് 2024 മാർച്ച് മൂന്നാം തിയതി ഞാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ വിധിച്ചിട്ട് ഒരു മാസമായി.
നാളിത് വരെ നഷ്ടപരിഹാരം നൽകാതെ ഉരുണ്ടു കളിച്ച സംസ്ഥാന സർക്കാർ 8% പലിശ സഹിതം തുക നൽകാനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതും പാലിക്കാൻ തയ്യാറാകാഞ്ഞതോടെ ജൂലൈ 10 ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയിൽ കേസിന് പോയിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

