തിരുവനന്തപുരം : പാലക്കാട് അധ്യാപകനെതിരെ കൊലവിളി മുഴക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് വിട്ടതിനെതിരെ വിമർശനം ഉയരുന്നു. സംഭവത്തിൽ മന്ത്രി വി ശിവൻ കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു.
സ്കൂളിൽ മൊബൈൽ ഫോൺ നിരോധിച്ചെന്നത് വസ്തുതയാണെങ്കിലും വിദ്യാർത്ഥിയ്ക്ക് പറയാനുള്ളത് കേൾക്കണമായിരുന്നു . ദേഷ്യം കൊണ്ട് നിലവിട്ട് പറഞ്ഞു പോയത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനു പകരം കുട്ടിയുടെ പ്രശ്നങ്ങൾ മനസിലാക്കണം എന്നൊക്കെയാണ് വിമർശനങ്ങൾ.
അതേസമയം വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും , വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
Discussion about this post