മലപ്പുറം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ റാപ്പർ മുഹമ്മദ് ഫാസിൽ എന്ന ഡാബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. കാഞ്ചിയൂർ സ്വദേശിയായ ബാസിലും പിതാവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങരംകുളം പോലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 329 (4), 351 (2), 296 (ബി), 3 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡാബ്സിയും സുഹൃത്തുക്കളും പരാതിക്കാരന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Discussion about this post

