തിരുവനന്തപുരം : രാജ്ഭവനിലേക്ക് നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ മാർച്ചിനിടെയുണ്ടായ ഗുരുതരമായ “സുരക്ഷാ വീഴ്ച”യിൽ പോലീസിനോട് അതൃപ്തി പ്രകടിപ്പിച്ച് രാജ്ഭവൻ . വീഴ്ചയ്ക്ക് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രാജ്ഭവന്റെ പ്രധാന കവാടങ്ങളിൽ നിന്ന് 50 മീറ്ററിൽ താഴെ ദൂരത്തിലാണ് പ്രകടനങ്ങൾ നടന്നത്, അവിടെ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിച്ചത് .
ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന് വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വൈസ് ചാൻസലർ ഇൻ-ചാർജ് മോഹനൻ കുന്നുമ്മൽ ബുധനാഴ്ച രജിസ്ട്രറെ സസ്പെൻഡ് ചെയ്തു. തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനുള്ള തീരുമാനം രജിസ്ട്രാറും പ്രഖ്യാപിച്ചു.
അതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്.

