കോഴിക്കോട് : താമരശ്ശേരിക്കടുത്ത് എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. പ്ലാന്റും മൂന്ന് നില കെട്ടിടവും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും കത്തിനശിച്ചു.വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം.
തീപിടുത്ത സമയത്ത് ഫാക്ടറിയിൽ ജീവനക്കാരാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിൽ ഉണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തീ എങ്ങനെ ഉണ്ടായെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി .
Discussion about this post

