തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഈ മാസം 30 സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പ്രൊഫഷണൽ കോളേജുകൾ പോലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
അതേസമയം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, നിയമസഭയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അവർക്ക് അനുവദിച്ച ജോലിയ്ക്കായി എത്തണമെന്നും സർക്കാർ അറിയിച്ചു. കൂടാതെ ജോലി ഉചിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓഫീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post

