തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. യുവതി നൽകിയ പരാതിയിലാണ് നടപടി. . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് പരാതി നൽകിയ തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നതായി കാണിച്ച് യുവതി ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു
ചോദ്യം ചെയ്യലിനായി എആർ ക്യാമ്പിലേക്ക് വിളിപ്പിച്ച ശേഷമാണ് , രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം, അദ്ദേഹത്തെ സൈബർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേർ നടത്തിയ പോസ്റ്റുകളുടെ വിശദാംശങ്ങൾ യുവതി സമർപ്പിച്ചു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെയും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന മറ്റ് രണ്ട് സ്ത്രീകളുടെയും പോസ്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു.
സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും പ്രത്യേക അന്വേഷണം നടത്താനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യുവതി പരാതിയുമായി എത്തിയതിനെ തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

