ഡബ്ലിൻ: അയർലൻഡിൽ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ പൗരത്വ നിയമ ഭേദഗതികൾ ആരോഗ്യസംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ജസ്റ്റിസ് പാർലമെന്ററി സംയുക്ത സമിതിയിൽ ഐറിഷ് മെഡിക്കൽ ഓർഗനൈസേഷനാണ് മുന്നറിയിപ്പ് നൽകിയത്. പുതിയ നിയമങ്ങൾ ആരോഗ്യസംവിധാനത്തെ തകർക്കുമെന്നും സംഘടന ഊന്നിപ്പറയുന്നു.
പൗരത്വ നിയമത്തിൽ നടപ്പിലാക്കാനിരിക്കുന്ന ഭേദഗതികൾ അയർലൻഡിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാക്കും. ഇത് ആരോഗ്യസംവിധാനത്തിൽ സമ്മർദ്ദത്തിന് കാരണമാകും. നിയന്ത്രണങ്ങൾ വിദേശ ഡോക്ടർമാരെ അയർലൻഡിലേക്ക് എത്തുന്നത് നിരുത്സാഹപ്പെടുത്തും. നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്നവരെ നിയന്ത്രണങ്ങൾ രാജ്യം വിടാൻ പ്രേരിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.

