തിരുവനന്തപുരം : പരീക്ഷാപ്പേടി മൂലം വിദ്യാർത്ഥി ആത്മഹത്യ ചെയ്തു . തിരുവനന്തപുരം വട്ടിയൂർക്കാവ് ദർശനീയം വീട്ടിൽ രതീഷ്- രാജലക്ഷ്മി ദമ്പതികളുടെ മകൻ ദർശൻ (17 ) ആണ് മരിച്ചത് .
എല്ലാം പഠിച്ചെന്നും , റിവിഷനും കഴിഞ്ഞെന്നും എന്നാൽ ഒന്നും ഓർമ്മയിൽ ഇല്ലെന്നും എഴുതിയ കുറിപ്പ് ദർശന്റെ മേശയിൽ നിന്ന് കണ്ടെടുത്തു. ഇന്നലെയാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത് . അതിനു മുൻപാണ് ദർശൻ ജീവനൊടുക്കിയത് . വഴുതക്കാട് ചിന്മയാ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് . പ്ലസ് വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിയാണ് ദർശൻ.
Discussion about this post