തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . കുടുംബാംഗങ്ങളുമായും, ഡോക്ടർമാരുമായും കാര്യങ്ങൾ ചോദിച്ചറിഞ്ഞു . എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല.
അതേസമയം വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. തീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ് . വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത് .ശാരീരിക അസ്വസ്ഥതകളും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post

