കണ്ണൂർ : സർവകലാശാല ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ . വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പി എം ഉഷ പദ്ധതി നടപ്പിലാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം . അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിയ്ക്ക് പുറത്ത് സൂക്ഷിക്കണം . തന്റെ രാഷ്ട്രീയബന്ധം ക്യാമ്പസിന്റെ അതിരുകൾക്ക് പുറത്ത് സൂക്ഷിക്കുന്നു. എന്ത് വില കൊടുത്തും, ക്യാമ്പസുകളെയും, സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് തടയണം . ഇല്ലെങ്കിൽ നമുക്ക് നല്ല ഭാവി ഉണ്ടാകിലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മലയാളം സർകലാശാലയിൽ ഗവർണറുടെ നിർദേശത്തെ തുടർന്ന് ക്യാമ്പസിൽ രാഷ്ട്രീയം നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.എന്നാൽ സർക്കുലർ വിവാദമായതോടേ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

