തിരുവനന്തപുരം : കേരളത്തിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . സമഗ്ര ജയിൽ പരിഷ്കാരങ്ങൾക്കുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് ജയിൽ ഡിഐജിമാരുമായും ഉദ്യോഗസ്ഥരുമായും ഈ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘തടവുകാരെ ശരിയായ പാതയിലേക്ക് നയിക്കുന്ന തിരുത്തൽ കേന്ദ്രങ്ങളായി കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നു. തടവുകാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണ്. ജയിലുകൾ ആധുനികവൽക്കരണത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. എല്ലാ ജയിലുകളിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യം നടപ്പാക്കും . ജയിലുകളുമായി ബന്ധപ്പെട്ട സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു.

