ഡബ്ലിൻ: ഡബ്ലിൻ സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി ഇന്ന് നടക്കും. വൈകീട്ട് 4.45 ഓടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുക. നൂറ് കണക്കിന് വിശ്വാസികൾ പരിപാടിയുടെ ഭാഗമാകും. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ചയാണ് ഇന്ന്.
വൈകീട്ട് 4.45 ന് ബ്രേ ഹെഡ് കാർപാർക്കിംഗ് ഏരിയയിൽ നിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുക. ഇതിന് മുൻപായി മൂന്നരയ്ക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
Discussion about this post

