കാസർകോട് ; സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ഹൈദർ മധൂർ എം ഡി എം എയുമായി അറസ്റ്റിൽ. വിദ്യാനഗർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വാഹന പരിശോധന നടക്കുന്നതിനെ സംശയം തോന്നി തെരച്ചിൽ നടത്തിയപ്പോഴാണ് ഹൈദറിന്റെ പക്കൽ നിന്ന് 3.61 ഗ്രാം എം ഡി എം എ കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് ഇയാൾ കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post

