ന്യൂഡൽഹി : രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന് ഇന്ത്യയുടെ താക്കീത് . മതസ്വാതന്ത്രത്തിന് അനുകൂലമായി സംസാരിച്ചതിനാണ് ഇന്ത്യയിൽ ഷർജീ; ഇമാമിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു സംഘടന ആരോപിച്ചത് . ഇതിനെതിരെയാണ് ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര രംഗത്തെത്തിയത്.
‘ ആദ്യം നിങ്ങളുടെ മുൻ വിധികളെ പറ്റി നിങ്ങൾ ആത്മപരിശോധന നടത്തുക, മറ്റുള്ളവരെ പറ്റി പ്രസംഗിക്കുന്നത് നിർത്തുക ‘ എന്നും ക്വാത്ര വ്യക്തമാക്കി . ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളിൽ ഇടപെട്ട് സംസാരിക്കാൻ യുഎസ്സിഐആർഎഫിന് അധികാരമില്ലെന്നും ക്വാത്ര സോഷ്യൽ മീഫിയ പോസ്റ്റിൽ പറഞ്ഞു.
2020 ൽ നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയാണ് ഷർജീൽ ഇമാം . ഈ കലാപങ്ങളിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.യു എ പി എ ചുമത്തിയാണ് ഇമാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കമ്മീഷന്റെ പക്ഷപാതപരവും, തെറ്റായ മുൻ വിധികളും കൊണ്ട് ഇന്ത്യയുടെ ഭരണഘടനപരമായ പ്രതിബദ്ധതയെ ദുർബലപ്പെടുത്താനാകില്ലെന്നും ക്വാത്ര വ്യക്തമാക്കി.

