തിരുവനന്തപുരം: കേരളത്തിൽ എവിടെയും മാസപ്പിറവി കാണാൻ കഴിയാത്തതിനാൽ വ്യാഴാഴ്ച മുതൽ റംസാൻ വ്രതം ആരംഭിക്കും. ശഅബാൻ 29 ആയിരുന്നെങ്കിലും സംസ്ഥാനത്ത് എവിടെയും ചന്ദ്രനെ കാണാൻ കഴിഞ്ഞില്ല. ശഅബാൻ 30 ബുധനാഴ്ച അവസാനിക്കുമെന്നും വ്യാഴാഴ്ച റംസാൻ ആദ്യ ദിവസമായിരിക്കുമെന്നും ഖാസിമാർ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും പാളയം ഇമാം ഡോ. പി. വി. ഷുഹൈബ് മൗലവിയും പ്രഖ്യാപിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റമസാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്.

