ഗാൽവേ: ഇന്ധന വില കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടമാക്കി ഗാൽവേ നിവാസികൾ. മണിക്കൂറുകൾ വച്ചാണ് രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം ഉണ്ടാകുന്നതെന്ന് പ്രദേശവാസിയും വ്യാപാരിയുമായ മൈക്ക് ലല്ലി പറഞ്ഞു. ഒറ്റയടിക്ക് 500 യൂറോയുടെ വില വ്യത്യാസം വരെയാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകുന്നേരം എണ്ണ വില 1,180 യൂറോ ആയിരുന്നുവെന്ന് മൈക്ക് പറഞ്ഞു. എന്നാൽ 36 മണിക്കൂറിനുള്ളിൽ വിലയിൽ വലിയ കുതിപ്പ് ഉണ്ടായി. ഇന്നലെ രാത്രി 1,380 യൂറോ ആയി വില ഉയർന്നു. 10 മണിക്കൂറിനുള്ളിൽ അത് 500 യൂറോ വർധിച്ച് 1850 യൂറോ ആയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

