ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നും കൂടുതൽ ഐറിഷ് പൗരന്മാരെ നാട്ടിലെത്തിക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി രണ്ടാമത്തെ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും. അയർലൻഡ് വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ വിമാനത്തിന് സമാനമായ രീതിയിൽ ദുബായിൽ നിന്നുമായിരിക്കും രണ്ടാമത്തെ വിമാനവും എത്തുക. ഐറിഷ് പൗരന്മാർക്ക് പുറമേ അല്ലാത്തവരും ഈ വിമാനത്തിൽ ഉണ്ടായിരിക്കുമെന്നാണ് മക്കെന്റി വ്യക്തമാക്കുന്നത്. 400 പേർ ആയിരിക്കും ഈ വിമാനത്തിൽ ഉണ്ടായിരിക്കുക.
Discussion about this post

