കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. നോറോവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രി സന്ദർശിക്കരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു.
ആശുപത്രിയിൽ രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രണ്ട് വാർഡുകളിൽ നോറോവൈറസ് വ്യാപനം രൂക്ഷമാണ്. ഇരു വാർഡുകളും നിലവിൽ നിരീക്ഷണത്തിലാണ്. ഇന്ന് മുതൽ ഒരു രോഗിയെ കാണാൻ ഒരു സന്ദർശകന് മാത്രമേ അനുവാദമുള്ളൂ. സന്ദർശകർ നിർബന്ധമായും ആൽക്കഹോൾ ഹാൻഡ് ജെൽ ഉപയോഗിച്ചിരിക്കണം.
Discussion about this post

