ഡബ്ലിൻ: പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി പുതിയ ഓൺലൈൻ സുരക്ഷാ പ്രോഗ്രാമിന് തുടക്കം. അഞ്ച്, ആറ് ക്ലാസ് വിദ്യാർത്ഥികൾക്കായാണ് പുതിയ പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ഓൺലൈൻ സ്പേസിന്റെ ഉപയോഗം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
പോസ്റ്റ് പ്രൈമറി വിദ്യാഭ്യാസത്തിലേക്ക് മാറാൻ തയ്യാറെടുക്കുന്നവരായതിനാലാണ് അഞ്ചാം ക്ലാസിലെയും ആറാം ക്ലാസിലെയും വിദ്യാർത്ഥികളെ പരിപാടിയുടെ ഭാഗമാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കാനും ഡിജിറ്റൽ പരിതസ്ഥിതിയിൽ അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും ഇത് അവരെ സഹായിക്കും.
Discussion about this post

