കണ്ണൂർ : ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഡീഷണൽ സെഷൻസ് കോടതി . പള്ളൂരിലെ ആർ എസ് എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും കോടതി വെറുതെ വിട്ടത് .കേസിലെ രണ്ട് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.
2010 മെയ്28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾ നടന്നത്. കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. സുജിത്ത്, ടികെ സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് മറ്റു പ്രതികൾ
30 വയസിൽ താഴെ പ്രായമുള്ളവരായിരുന്നു കേസിലെപ്രതികൾ . വിജിത്ത് , ഷിനോജ് എന്നീ യുവാക്കൾ മാഹി കോടതിയിൽ പോയി വരുന്നതിനിടെയായിരുന്നു ആക്രമണം . ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബ് എറിഞ്ഞായിരുന്നു കൊലപാതകം . പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സികെ ശ്രീധരനും കെ വിശ്വനുമാണ് ഹാജരായത്.

