കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാർ ഇടിച്ചു മരിച്ച ഐവിൻ ജിജോ (24) യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഐവിന്റെ സംസ്കാരം ഇന്ന് നടക്കും.
യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) രണ്ട് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശിയായ സിഐഎസ്എഫ് കോൺസ്റ്റബിൾ മോഹൻ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേസിലെ മറ്റൊരു പ്രതിയായ ഉത്തർപ്രദേശ് സ്വദേശിയായ സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ വിനയ് കുമാറിനെ വ്യാഴാഴ്ച വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി വാഹനത്തിന് വഴി കൊടുക്കുന്നതിനെ ചൊല്ലി സ്വകാര്യ കാറിൽ ഐവിനും രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് സംഭവം. തർക്കത്തെത്തുടർന്ന് വാഹനത്തിലുണ്ടായിരുന്നവർ കാർ ഐവിന്റെ നേർക്ക് ഓടിച്ചുകയറ്റിയതായി റിപ്പോർട്ടുണ്ട്. ഐവിൻ കാറിന്റെ ബോണറ്റിൽ കുറച്ചു ദൂരം പിടിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു . പിടി വിട്ടു വീണ വാഹനം ഐവിനു മേൽ വാഹനം ഇടിച്ചുകയറ്റിയതായും ദൃക്സാക്ഷികൾ പറഞ്ഞു.സിഐഎസ്എഫ് രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

