പാലക്കാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടീ കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലെ ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.30 നാണ് സംഭവം. വീടിനടുത്ത് വച്ചാണ് ആന ആക്രമിച്ചത്. ജനവാസമേഖലയിലാണ് ഇത്തവണ കാട്ടാന ഇറങ്ങിയത് .
അതേസമയം, തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു. ദേവർഷോലയിൽ താമസിക്കുന്ന ആറുവാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആന ആക്രമിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. രാത്രി വൈകിയും അവർ പ്രതിഷേധിച്ചു.
Discussion about this post