ചെന്നൈ: മലയാളി നർത്തകി തമിഴ്നാട്ടിൽ കാർ അപകടത്തിൽ മരിച്ചു. എറണാകുളം സ്വദേശിയായ ഗൗരി നന്ദ (20) ആണ് തമിഴ്നാട്ടിലെ ചിദംബരത്ത് കടലൂർ അമ്മപ്പെട്ടൈ ബൈപാസിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പുതുച്ചേരിയിലേക്ക് പോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത് . ബൈപാസിന് സമീപമുള്ള റോഡരികിലെ കുഴിയിലേക്ക് കാർ വീഴുകയായിരുന്നു . ഗൗരിയും അവരുടെ എട്ട് സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു.
തൃശൂർ സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), വൈശാൽ (27), എറണാകുളം സ്വദേശികളായ സുകില (20), അനാമിക (20) എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ കടലൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന് ശേഷം ഗൗരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

