ശബരിമല ; നിറകണ്ണുകളോടെ സ്വാമിയെ വിളിച്ച് ഭക്തലക്ഷങ്ങൾ മകരജ്യോതി ദർശനം നടത്തി . സ്വാമിയേ ശരണമയപ്പ വിളികളാൽ മുഖരിതമായ സന്നിധാനത്ത് ആത്മനിർവൃതിയോടെയാണ് തീർത്ഥാടകർ ദർശനം തേടാൻ നിന്നത് .
പന്തളത്ത് നിന്നെത്തിച്ച തങ്ക അങ്കി ചാർത്തി അയ്യപ്പന് ദീപാരാധന നടന്നു. ദേവസ്വം മന്ത്രി വാസവൻ , ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് തിരുവാഭരണം ഏറ്റുവാങ്ങിയത് . ദീപാരാധനയ്ക്ക് ശേഷം 6.45 ഓടെ പൊന്നമ്പലമേട്ടി ആദ്യ മകരജ്യോതി തെളിഞ്ഞു. തുടർന്ന് രണ്ട് തവണ കൂടി തീർത്ഥാടകരെ ഭക്തിയിൽ ആറാടിച്ച് മകരജ്യോതി തെളിഞ്ഞു.
Discussion about this post

