ഡബ്ലിൻ: സ്കൂളുകളിൽ സർക്കാരിന്റെ സൗജന്യഭക്ഷണ പദ്ധതിയായ ഹോട്ട്മീൽസ് പദ്ധതി സുസ്ഥിരമല്ലെന്ന് എജ്യുക്കേറ്റ് ടുഗെദർ സിഇഒ ഡോ. എമർ നോളൻ. ഇക്കാര്യം അദ്ദേഹം ഒയിറിയാച്ച്ടാസ് കമ്മിറ്റിയെ അറിയിക്കും. സംഭരണം, ഭക്ഷണ ഗുണനിലവാരം, പാക്കേജിംഗ് മാലിന്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കളും അവർ കമ്മിറ്റിയെ അറിയിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ എല്ലാ പ്രൈമറി സ്കൂളുകളിലും ഹോട്ട് സ്കൂൾ മീൽ പ്രോഗ്രാം ലഭ്യമാണ്, ഏകദേശം 3,700 സ്കൂളുകളും സംഘടനകളും 682,000 കുട്ടികളും പദ്ധതിയിൽ ഉൾപ്പെടുന്നു.
Discussion about this post

