ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. 56 കോസ്റ്റ് റെന്റൽ വീടുകളാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.
ഓസ്കാർ ട്രെയ്നർ വുഡ്സ് വികസനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് വീടുകൾ. ടു ബെഡ്, ത്രീ ബെഡ് വീടുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടക്കകളുള്ള 20 വീടുകൾ പദ്ധതി വഴി നൽകും. 1,547 യൂറോ ആണ് ഇതിന്റെ വാടക. 36 ത്രീ ബെഡ് വീടുകളാണ് ഉള്ളത്. ഇതിന് 1,784 യൂറോ ആണ് വാടക.
Discussion about this post

