കണ്ണൂര്‍: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു.നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം ഉണ്ടായത്.
അപകട സമയത്ത് ലോറിയുടെ ക്യാബിനില്‍ ഇരിക്കുകയായിരുന്നു സുധി. ലോറിക്ക് മുകളില്‍ വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കി സുധിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രക്ഷാ പ്രവർത്തനത്തിനായി ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post

