തിരുവനന്തപുരം: കേരളത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രകടന പത്രിക പ്രഖ്യാപിച്ച് എൽഡിഎഫ് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി വാഗ്ദാനങ്ങളാണ് എൽ ഡി എഫ് മുന്നോട്ട് വയ്ക്കുന്നത് .
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ പ്രത്യേക പദ്ധതികളിലൂടെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. അവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകാതിരിക്കാൻ ശ്രമങ്ങൾ തുടരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
“മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി സഖ്യത്തിലാണ്. വർഗീയ വേർതിരിവ് സൃഷ്ടിക്കാൻ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. ചെറുത്തുനിൽക്കാൻ കോൺഗ്രസിന് കഴിവില്ലെന്ന് തെളിയിച്ചിട്ടുണ്ട്.
പട്ടികജാതിക്കാർക്കിടയിലെ സമ്പൂർണ്ണ ദാരിദ്ര്യം അഞ്ച് വർഷത്തിനുള്ളിൽ പൂർണ്ണമായും ഇല്ലാതാക്കും , ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെടാത്ത എല്ലാ അർഹരായ വ്യക്തികൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീടുകൾ നൽകും, സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും , സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തെരുവ് നായ രക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും , കുടുംബശ്രീയുമായി സഹകരിച്ച് അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും , റോഡിന്റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്നവരെ ഭൂമിയുടെ പട്ടയം നൽകി പുനരധിവസിപ്പിക്കും , തീരദേശ മേഖലയിലുള്ളവർ ഉൾപ്പെടെ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തും, അറ്റകുറ്റപ്പണികൾ ആവശ്യമുള്ള എല്ലാ റോഡുകളും ഒറ്റത്തവണ പുനർനിർമ്മാണ പദ്ധതിയിലൂടെ നന്നാക്കും, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു കളിസ്ഥലം ഉറപ്പാക്കും, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മിനി-ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കും, . കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ഷോപ്പ് അറ്റ് ഡോർ പദ്ധതി എന്നിവയാണ് പ്രധാനമായും പത്രികയിൽ പറയുന്നത്.

