തിരുവനന്തപുരം ; ചിറയിൻ കീഴിൽ രമ്യഹരിദാസ് എം എൽ എയും , പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടന്ന കയ്യാങ്കളി ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് ശ്രമം . ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ അടി പൊലീസ് കേസായതോടെയാണ് കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ.
സംഭവത്തിൽ അന്വേഷണം നടത്താൻ എം എം ഹസന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നിയോഗിച്ചിരുന്നു. കയ്യാങ്കളിയിൽ ഏർപ്പെട്ട ഇരു വിഭാഗത്തേയും ഇന്ന് മൂന്നംഗ സമിതി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി ഓഫിസിലെത്താനാണ് നിർദേശം.
കയ്യാങ്കളിയിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ് സി – എസ് ടി വകുപ്പ് ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് തുടങ്ങി ഏഴു പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.
വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. തനിക്കെതിരെ മോശം പരാമർശം ഉണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും , ആദ്യം അടിച്ചത് താനാണെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. രമ്യയുടേത് അഭിനയമെന്ന് പ്രതികരിച്ച സജിത്ത് പിഎ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞിരുന്നു.തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിര്‍ബന്ധിച്ച് വാട്സാപ്പ് സന്ദേശം വായിപ്പിക്കാന്‍ എംഎല്‍എയും അവര്‍ക്കൊപ്പമുള്ള പാളയം പ്രദീപും ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പ്രാദേശിക നേതാവ് സജാദ് പറഞ്ഞിരുന്നു.

