തിരുവനന്തപുരം ; സംസ്ഥാനത്ത് കെ -സ്പേസിനായി 57 കോടി രൂപ നീക്കി വച്ചു . പ്രവാസി വ്യവസായ പാർക്കിനായി 20 കോടി രൂപയും വകയിരുത്തി. മെഡിക്കൽ കോളേജ് വഴിയുള്ള കാൻസർ ചികിത്സയ്ക്കായി 30 കോടി , കശുവണ്ടി മേഖലയ്ക്കായി 56 കോടി , അങ്കണവാടിയിൽ മുട്ടയും, പാലും പദ്ധതിയ്ക്കായി 80.90 കോടി, കൊട്ടാരക്കരയിൽ ഐ ടി പാർക്കിനായി 10 കോടിയും അനുവദിച്ചു.
ക്ലീൻ പമ്പ പദ്ധതിയ്ക്കായി 30 കോടി , കാരുണ്യപദ്ധതിയ്ക്കായി 900 കോടി വകയിരുത്തി. വയോധികർക്ക് ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി രൂപയും, കൊച്ചി ക്യാന്‍സര്‍ സെന്ററിന് 30 കോടി രൂപയും ആര്‍സിസിയ്ക്ക് 90 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മെഡിക്കൽ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപയും ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

